മൂവാറ്റുപുഴ: കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ആരക്കുഴ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ മാറ്റി പുതിയ പ്രസിഡന്റിനെ നിയമിച്ചു. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ നിർദേശപ്രകാരമാണ് നടപടി. നിലവിൽ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന റോയി മാതേക്കലിനെ മാറ്റിയാണ് ഇമ്മാനുവൽ മാതേക്കലിനെ പുതിയ പ്രസിഡന്റായി നോമിനേറ്റ് ചെയ്തതെന്ന് ജില്ലാപ്രസിഡന്റ് ഷിബു തെക്കുംപുറം അറിയിച്ചു.