ചേരാനല്ലൂർ: ബി.ഡി.ജെ.എസ് ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളെ ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് പ്രഖ്യാപിച്ചു. വാർഡ് 13 വാലത്ത് ആതിര സോജൻ, വാർഡ് 5 സെന്റ് ജെയിംസിൽ ഐ. ശശിധരൻ എന്നിവരാണ് എൻ.ഡി.എ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ. പഞ്ചായത്ത് പ്രസിഡന്റ് സോജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് രമേശൻ എന്നിവർ പങ്കെടുത്തു.