കളമശേരി: കളമശേരി മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് മൂലം രോഗികൾ മരിച്ച സംഭവത്തിൽ
കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ജനം മുന്നോട്ട് വരണമെന്ന് ജസ്റ്റിസ്. ബി. കെമാൽ പാഷ പറഞ്ഞു. രോഗികളുടെ മരണത്തിന് ഉത്തരവാദികളായിട്ടുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയ ഡോ. നജ്മ ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ജനകീയ പിന്തുണ അറിയിച്ചും ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ ടി.എ.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണി വരെ കളമശേരി മെഡിക്കൽ കോളേജിനുമുന്നിൽ നടന്ന ഉപവാസ സമരത്തിൽ ജനകീയ കൂട്ടായ്മ രക്ഷാധികാരിയും മുൻ എം.പിയുമായ അഡ്വ.തമ്പാൻ തോമസ് സംസാരിച്ചു.