മൂവാറ്റുപുഴ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി സി.എ.ബാബു കോൺഗ്രസിൽ നിന്ന് രാജിവച്ചു. മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേലിന് രാജിക്കത്ത് അയച്ചുകൊടുത്തു. കഴിഞ്ഞ രണ്ട് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നതിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച കോൺഗ്രസ് നേതൃത്വം അവസാനം ബോധപൂർവം ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ബാബു പറഞ്ഞു.