കൊച്ചി: ഇറച്ചിക്കോഴിയുടെ വിലക്കയറ്റംമൂലം ഹോട്ടലുകൾ പ്രതിസന്ധിയിൽ. കൊവിഡിനെ തുടർന്ന് ചിക്കന്റെ ഉപഭോഗം കുറഞ്ഞിരിക്കെ ഇറച്ചിക്കോഴിയുടെ വില കൂടുന്നതിൽ ദുരൂഹതയുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആരോപിച്ചു. ഇടനിലക്കാർ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വിലവർദ്ധിപ്പിക്കുകയാണ്. കൊവിഡിനെ തുടർന്ന് വ്യാപാരമാന്ദ്യം നേരിടുന്ന ഹോട്ടൽ റെസ്റ്റോറന്റ് ബേക്കറി മേഖലയ്ക്ക് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെട്ട് ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ചിക്കൻ ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് അസോസിയേഷൻ എറണാകുളം ജില്ല പ്രസിഡന്റ് അസീസും ജില്ല സെക്രട്ടറി ടി.ജെ. മനോഹരനും അറിയിച്ചു.