കൊച്ചി: കടവന്ത്ര ഡിവിഷൻ 57 ദേശീയ ജനാധിപത്യ സഖ്യം ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി സിനി അനീഷ് മത്സരിക്കും.ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഗോപകുമാർ അംഗത്വം നൽകി. കെ.എസ്. വിജയൻ, സി. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് സിനി അനീഷ് ബി.ഡി.ജെ.എസിൽ ചേർന്നത്. കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജവഹർ ബാലവേദി സൗത്ത് ബ്ളോക്ക് ചെയർപേഴ്സൺ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.