ldf-paravur-
പറവൂരിൽ നടന്ന ജനകീയ പ്രതിഷേധം സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കേരളത്തിന്റെ അഭിമാന വികസനപദ്ധതികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫ് നടത്തിയ ജനകീയപ്രതിഷേധം പറവൂരിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവും പെരുമ്പടന്നകവലയിൽ എസ്. ശർമ്മ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. കെ.ഡി. വേണുഗോപാൽ, വി.എൻ. ജോഷി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, എൻ.എ. അലി, എൻ.എസ്. അനിൽകുമാർ, പി.എൻ. സന്തോഷ്, എസ്. ശ്രീകുമാരി, എൻ.എസ്. സുനിൽകുമാർ, കെ. രാമചന്ദ്രൻ, കെ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.