ആലുവ: ആലുവ നഗരസഭയിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ ഏകപക്ഷീയമായി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് രണ്ട് ബൂത്ത് പ്രസിഡണ്ടുമാർകൂടി രാജിവച്ചു. 91 (സെന്റ് മേരീസ്), 95 (മൃഗാശുപത്രി) ബൂത്തുകളിലെ ടി.എം. ഗോപകുമാർ, വി.എ. സനിൽ എന്നിവരാണ് ടൗൺ പ്രസിഡന്റിന് രാജി സമർപ്പിച്ചത്. കഴിഞ്ഞദിവസം കടത്തുകടവ്, ചീരക്കട ബൂത്തുകളിലെ ബൂത്ത് ഭാരവാഹികളും സമാനമായ ആരോപണം ഉന്നയിച്ച് രാജിവച്ചിരുന്നു. നേതൃത്വം തീരുമാനിച്ചവരെ അംഗീകരിക്കില്ലെന്നും നേതാക്കന്മാർ അഭിപ്രായങ്ങൾക്ക് വില നൽകുന്നില്ലെന്നും രാജിക്കത്തിൽ പറയുന്നു.