malayatoor-surendran-79

പെരുമ്പാവൂർ:സിനിമാ സംവിധായകനും പെരുമ്പാവൂർ പ്രസ് ഇന്ത്യാ ഉടമയുമായ തെറ്റിക്കോട്ട് ലെയിൻ ചൈതന്യ നഗറിൽ കേളമംഗലം വീട്ടിൽ മലയാറ്റൂർ സുരേന്ദ്രൻ (79) നിര്യാതനായി. സംസ്‌കാരം ഇന്നു ( ചൊവ്വ )രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി.ശ്മശാനത്തിൽ. ഭാര്യ: ജഗദമ്മ (റിട്ട: ഹെഡ്മിസ്ട്രസ് ചേരാനല്ലൂർ ഗവ. ഹൈസ്‌കൂൾ), മക്കൾ: ദിവ്യ (ന്യൂസിലാന്റ്), സംഗീത് (ലോ കോളേജ്, പാലക്കാട്), മരുമക്കൾ: സിതോ (ന്യൂസിലാന്റ്), ശ്രീജ. ദീർഘനാൾ സംവിധായകൻ കെ.സേതുമാധവന്റെ അസി​സ്റ്റന്റായി​രുന്നു. മറ്റൊരു പ്രണയകഥ, കടുവാ തോമ എന്നി​വ സ്വന്തമായി പെരുമ്പാവൂരി​ലെ സാസ്കാരി​ക രംഗങ്ങളി​ൽ സജീവമായി​രുന്നു സുരേന്ദ്രൻ ആശാൻ സ്മാരക സാഹിത്യ വേദി പ്രസിഡന്റ് , ഫൈൻ ആർട്ട്സ് സൊസൈറ്റി ഫാസ് മാസികയുടെ ചീഫ് എഡിറ്റർ, പ്രിന്റേഴ്‌സ് അസോസിയേഷൻ രക്ഷാധികാരി, പെരുമ്പാവൂർ കലയുടെ സ്ഥാപക കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളുടെ മേഖലയി​ലും കഴി​വു തെളി​യി​ച്ചയാളാണ്.