കൊച്ചി: നാടക നടനായ മരട് ജോസഫിനെ 90ാം ജൻമദിനത്തിൽ ആദരിച്ചു.പതിനഞ്ചാം വയസ് മുതൽ നാടകത്തിനും സംഗീതത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഈ കലാകാരനെ കൊച്ചിയിലെ കലാസാംസ്കാരിക മേഖലയിലെ പ്രവർത്തകർ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ചാവറ കൾച്ചറൽ സെന്റെ ഡയറക്ടർ ഫാദർ തോമസ് പുതുശേരി, തിരക്കഥാകൃത്ത് ജോൺ പോൾ, മുൻ സംഗീതനാടക അക്കാഡമി വൈസ് ചെയർമാൻ ടി .എം .എബ്രഹാം, പി .ജെ .ചെറിയാൻ, ജോൺസൺ .സി. എബ്രഹാം,ജിജോ പാലത്തിങ്കൽ, ലിജോ ജോർജ് എന്നിവർ പങ്കെടുത്തു.