മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജില്ലയിലിലെ ഏറ്റവും വലിയ പഞ്ചായത്തു കളിൽ ഒന്നായ പായിപ്രയിൽ 22 വാർഡുകളാണുള്ളത്. പായിപ്ര കവലയിലെ സി.പി.എം ഓഫീസിൽ ഒത്തു ചേർന്ന 22 സ്ഥാനാർത്ഥികളും അത്യാവശ്യം പ്രവർത്തകരുമായെത്തിയെങ്കിലും ഓരോ വാർഡിലേയും സ്ഥാനർത്ഥിയുൾപ്പടെ അഞ്ചുപേർ വീതം എത്തി വരണാധികാരിക്ക് പത്രിക സമർപ്പിച്ചു. ഒന്നാം വാർഡിൽ നിന്നും മത്സരിക്കുന്ന ജയശ്രീ ശ്രീധരനാണ് ആദ്യ പത്രിക സമർപ്പിച്ചത്. തുടർന്ന ക്രമപ്രകാരം വാർഡ് 2-ലെ പി.എച്ച്. സക്കീർഹുസൈൻ , 3-ലെ റെജീന ഷിഹാജും, 4-ലെ ഇ.എം.ഷാജിയും, 5-ലെ എം.ഇ.അബ്ബാസും , 6-ലെ ബസി എൽദോസും , 7-ലെ പി.എ.അബ്ദുൾറസാക്കും , 8-ലെ ടി.എം.ജലാലുദ്ദീനും, 9-ലെ ഷെഫ്നസജീറും , 10-ലെ ദീബ ടീച്ചറും, 11-ലെ സാജിദ ടീച്ചറും, 12-ലെ താഹിറ ഷെഫീക്കും, 13-ലെ എം.എ.നൗഷാദ്, 14-ലെ എ.റ്റി.സുരേന്ദ്രനും, 15-ലെ ഷജീന ഇബ്രാഹിമും, 16-ലെ ഗിരിജ മുരളിയും, 17-ലെ പി.എസ്.ഷിനാജും, 18-ലെ വി.എം.നൗഷാദും, 19-ലെ എ.അജാസും, 20-ലെ സിന്ധുരാജനും, 21-ലെ ജീതു അനിലും, 22-ലെ കെ.എൻ.ജയപ്രകാശും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പത്രക സമർപ്പണ വേളയിൽ എൽദോഎബ്രാഹാം എം.എൽ.എ , മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ അശ്വതി ശ്രീജിത്, റിയാസ്ഖാൻ, നേതാക്കളായ കെ.എസ്.റഷീദ്, കെ.കെ.ശ്രീകാന്ത്, ആർ.സുകുമാരൻ, വി.എച്ച്.ഷെഫീക്ക്, വി.എം.നവാസ് എന്നിവർ പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി ഇന്ന് പത്രിക സമർപ്പിക്കും