kas2

കൊച്ചി : കെ.എ.എസ് പരീക്ഷയിൽ ക്രമക്കേടാരോപിക്കുന്ന ഹർജികളിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനും പി.എസ്.സിക്കും ഹൈക്കോടതി പത്തു ദിവസം കൂടി അനുവദിച്ചു. പരീക്ഷയിൽ ക്രമക്കേടുണ്ടെന്നും സ്വതന്ത്ര ഏജൻസി അന്വേഷിക്കാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് കൊട്ടാരക്കര സ്വദേശി സി.എസ്. അനന്തു ഉൾപ്പെടെ നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 22ന് നാലു ലക്ഷത്തോളം പേർ എഴുതിയ ഒ.എം.ആർ പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ കുറേയെണ്ണം യന്ത്രസഹായത്തോടെയും ബാക്കിയുള്ളവ അല്ലാതെയും മൂല്യനിർണയം നടത്തിയത്. ചോദ്യങ്ങൾ പലതും സ്വകാര്യ ഗൈഡുകളിൽ നിന്നാണെന്നും ഇവയിലെ തെറ്റുൾപ്പെടെ ചോദ്യപ്പേപ്പറിൽ ആവർത്തിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇന്നലെ ഹർജികൾ വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ സർക്കാർ കൂടുതൽ സമയം തേടുകയായിരുന്നു.