മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ ചുറ്റുമതിലിന്റെ പണി നടക്കുന്നതിനാൽ ഇൗ മാസം 20 മുതൽ ആശുപത്രിയുടെ മെയിൻ ഗെയിറ്റിലൂടെയുള്ള പ്രവേശനം താത്ക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിനു സമീപമുള്ള ബൈപാസ് റോഡിലൂടെ വന്ന് ആശുപത്രിയുടെ പിൻഭാഗത്തുള്ള ഗെയിറ്റ് വഴി പ്രവേശിക്കണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.