മൂവാറ്റുപുഴ: പൊതുനിരത്തിൽ അമിത വേഗതയിൽ അപകടകരമായി കെ.ടി.എം ഡ്യൂക്ക് മോട്ടോർ സൈക്കിളിൽ അഭ്യാസ പ്രകടനം നടത്തിയ തൊടുപുഴ പുറപ്പുഴ പുതിയേടത്തുകുന്നേൽ പി.ആർ. രാഹുലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയതായി മൂവാറ്റുപുഴ ആർ.ടി.ഒ പി.എം.ഷബീർ അറിയിച്ചു .മനുഷ്യന്റെ ജീവനും സ്വത്തിനും അപകടം വരത്തക്കവണ്ണം റോഡിൽ അപകടകമായി അഭ്യാസ പ്രകടനം നടത്തിയത് ബോദ്ധ്യപ്പെട്ടതിനാലാണ് ലൈസൻസ് റദ്ദാക്കിയത്. തുടർന്നും ഇത്തരം പ്രവർത്തികൾക്കെതിരെ പരിശോധനയും നടപടിയും ഉണ്ടാകുമെന്നും ആർ.ടി.ഒ അറിയിച്ചു.