കൊച്ചി: കളമശേരി വനിതാ ഐ.ടി.ഐയിലേക്ക് 2020 -21 അദ്ധ്യയന വർഷത്തെ പ്രവേശനത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റിൽ ഒരു ഒഴിവുണ്ട്. താത്പര്യമുളളവർ ആവശ്യമായ രേഖകൾ സഹിതം 19ന് വൈകിട്ട് നാലിനകം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ 0484 -2544750.