കാലടി: അങ്കമാലി ഐ.സി.ഡി.എസ് അഡീഷണൽ പ്രോജക്ട് അങ്കമാലി മുൻസിപ്പൽ പ്രദേശം, കാഞ്ഞൂർ, കാലടി, തുറവൂ ർ പഞ്ചായത്തുകൾ പ്രദേശത്ത് ഉൾപ്പെടുന്ന അങ്കണവാടികളിൽ വച്ചു പെൺതനിമ വിവിധ മത്സരങ്ങൾ നടന്നു. കാലടി പഞ്ചായത്ത് ഒന്നാം സ്ഥാനവും കാഞ്ഞൂർ പഞ്ചായത്ത് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികൾ മാത്രമുള്ള മാതാപിതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി തുറവുങ്കര ഒന്നാം നമ്പർ അങ്കണവാടി പരിധിയിൽ പെൺമക്കൾ മാത്രമുള്ള ഉഷ ഗോപി,എ .എ .ഗോപി ദമ്പതികളേയും, തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിച്ച ഷൈമോൾ വിജയൻ പാനാപ്പിളളിയേയും ആദരിച്ചു. പ്രോജക്ട് ഓഫീസർ സായാഹ്‌ന കെ.ജെ. സ്കൂൾ കൗൺസിലർ, എൻ .എൽ. എം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.