strick
പി.എഫ്.പെൻഷനേഴ്സ് അസോസിയേഷൻ ശ്രീ മൂലനാശം പോസ്റ്റ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച നില്പു സമരം, സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: പി.എഫ്.പെൻഷണേഴ്സ് അസോസിയേഷൻ പെൻഷൻ ദിനത്തിൽ ശ്രീമൂലനഗരം പോസ്റ്റോഫീസിനു മുമ്പിൽ നില്പ് സമരം നടത്തി.ഇ.പി.എസ്-95 സമഗ്രമായി പരിഷ്ക്കരിക്കുക,മിനിമം പെൻഷൻ 9000 രൂപയാക്കുക, ക്ഷാമബത്ത സംവിധാനം ഏർപ്പെടുത്തുക,ഇ.എസ്.ഐ.യുമായി ബന്ധപ്പെടുത്തി ചികിത്സ അനുവദിക്കുക,ഹയർ ഓപ്ഷൻ വിഷയത്തിൽ ഹൈക്കോടതി വിധി നടപ്പിലാക്കുക,അപ്പീൽ നടപടി പിൻവലിക്കുക, അപേക്ഷിച്ചവർക്കെല്ലാം ഹയർ ഓപ്ഷൻ പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.ഐ.ടി.യു.സംസ്ഥാനകമ്മിറ്റിയംഗം സി.കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കബീർ മേത്തർ, ടി.എൻ.ദാമോദരൻ, കെ.എസ്.സുകുമാരൻ, ടി.എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.