കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുമെന്ന് ആർ.എസ്.പി (ബി) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തികധൂർത്തിലൂടെയും അഴിമതിയിലൂടെയും പിണറായി സർക്കാർ സംസ്ഥാനത്തെ തകർച്ചയിലേക്ക് നയിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കടത്ത് കേന്ദ്രമായി മാറിയതായി ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ ഇടതുമുന്നണി ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് അവർ അഭ്യർത്ഥിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.എ.വി. താമരാക്ഷൻ, പി.വി. സാജൻ, തോമസ് നെട്ടൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.