പള്ളുരുത്തി: ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കാൻ പള്ളുരുത്തിയുടെ വീഥികളിൽ ആചാര സംരക്ഷണ ദീപങ്ങൾ തെളിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ അഴകിയകാവ് ക്ഷേത്രം മുതൽ ഇടക്കൊച്ചി വരെയുള്ള 50 കേന്ദ്രങ്ങളിലാണ് ദീപങ്ങൾ തെളിഞ്ഞത്. സാമൂഹ്യഅകലം പാലിച്ച് നടന്ന പരിപാടിയിൽ ശരണംവിളികൾ മുഴക്കിയാണ് ചടങ്ങ് നടന്നത്. ടി.പി. പത്മനാഭൻ, പി.പി. മനോജ്, പി.വി. ജയകുമാർ, രമണിമോഹൻ, ചന്ദകുമാരി, രാഗിണി തുടങ്ങിയവർ നേതൃത്വം നൽകി.