കോലഞ്ചേരി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മാനസികോല്ലാസവും പഠനപിന്തുണയും നൽകുന്നതിന് ശിശുദിനത്തിൽ കോലഞ്ചേരി, ബാലരാമപുരം ബി.ആർ.സികൾ ചേർന്ന് 'ജാലകങ്ങൾക്കപ്പുറം' എന്ന ഓൺലൈൻ ആഘോഷങ്ങൾ നടത്തി. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 300 കുട്ടികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ബാലരാമപുരം ബി.ആർ.സിയും യു.പി, എച്ച്.എസ് വിഭാഗത്തിൽ കോലഞ്ചേരി ബി.ആർ.സിയും ആതിഥേയരായി.