പള്ളുരുത്തി: വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് പള്ളുരുത്തി, കുമ്പളങ്ങി തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിലും റോഡുകളിലും വെള്ളം കയറി. രാത്രിയിലും പുലർച്ചെയുമാണ് വെള്ളം കയറുന്നത്. എന്നാൽ ഉച്ചയോടെ ഇത് ഇറങ്ങി പോകാറാണ് പതിവെങ്കിലും ഇത്തവണ അതിശക്തമാണ് വേലിയേറ്റം. പെരുമ്പടപ്പ് എം.എ.മാത്യു റോഡ്,കോണം, പള്ളുരുത്തി, ചെല്ലാനം തുടങ്ങിയ റോഡുകളും ഇടവഴികളും വെള്ളക്കെട്ടിലാണ്. ഇവിടുത്തുകാർക്ക് ജോലിക്കാർക്കും മറ്റും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.വെള്ളക്കെട്ടിനെ തുടർന്ന് പല നിർമ്മാണ ജോലികളും തടസപ്പെട്ടിരിക്കുകയാണ്.പഞ്ചായത്തുകളായ ചെല്ലാനം, കുമ്പളങ്ങി എന്നിവിടങ്ങളിലെ പല വാർഡുകളിലെയും നിരവധി വീടുകളിൽ വെള്ളം കയറി.