തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വില്വമംഗലം സ്വാമിയാരുടെ ഭഗവൽ ദർശന സ്മരണ പുതുക്കി തൃക്കേട്ട പുറപ്പാട് ഉത്സവം നടന്നു.കൊവിഡ് നിയന്ത്രണങ്ങൾ മൂലം മൂന്ന് ആനകളാണ് ശീവേലിക്ക് എഴുന്നള്ളിച്ചത്.രാത്രി ഏഴിനാണ് തൃക്കേട്ട എഴുന്നള്ളത്തിനു മുന്നിൽ വച്ച സ്വർണക്കുടത്തിൽ കാണിക്കയിടൽ ആരംഭിച്ചത്.ഇതിന്റെ മുന്നോടിയായി മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്ര മതിലിനു പുറത്തിറക്കി.തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ഭക്തജനങ്ങളെ കടത്തിവിട്ടത്.ദേവസ്വം ബോർഡ് അംഗങ്ങൾ, രാജകുടുംബാംഗങ്ങൾ തുടങ്ങിയവരാണ് ആദ്യം കാണിക്കയർപ്പിച്ചത്.അടുത്ത ദിവസങ്ങളിലും രാത്രി എഴുന്നള്ളത്തിനു മുന്നിൽ കാണിക്ക സമർപ്പണം നടക്കും.