ആലുവ: കടുങ്ങല്ലൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി നാഷണലിസ്റ്റ് കേരള കോൺഗ്രസിലെ ആന്റണി ജോസഫ് ചിറയ്ക്കൽ മണവാളൻ മത്സരിക്കും. ആന്റണി ജോസഫ് ചിറയ്ക്കൽ മണവാളനെ സ്ഥാനാർത്ഥിയായി സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി പ്രഖ്യാപിച്ചു. കൊച്ചി നഗരസഭയിലെ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സ്ഥാനാർത്ഥികള നാളെ സംസ്ഥാന കമ്മറ്റി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.