പട്ടിമറ്റം: ബാലഗോകുലത്തിന്റെ സംസ്ഥാന പ്രവൃത്തക സമിതിയിൽ നിന്ന് എം.എ അയ്യപ്പൻ മാസ്റ്റർ തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക്. കുന്നത്തുനാട് പഞ്ചായത്ത് ആറാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായാണ് മത്സരം. ബാല സാഹിതീ പ്രകാശന്റെ സംസ്ഥാനചുമതലയുടെ തിരക്കിനിടെയാണ് പുതിയ നിയോഗം. സ്കൂൾ അദ്ധ്യാപകനായിരിക്കെ 14 വർഷം മുമ്പ് വിരമിച്ചശേഷം സാസ്ക്കാരീക സാഹിത്യ രംഗത്ത് നിറ സാന്നിദ്ധ്യമാണ്. വിദ്യാനികേതൻ ജില്ലാ സെക്രട്ടറിയുമാണ്. ഇവിടെ ശക്തമായ ചതുഷ്കോണ മത്സരമാണ് നടക്കുന്നത്. എൽ.ഡി.എഫിലെ സി.സി കുറുമ്പൻ, യു.ഡി.എഫിലെ സി.ടി സോമൻ, ട്വന്റി20 യിലെ സി.കെ സുരേഷും മത്സരരംഗത്തുണ്ട്.