ewire

കൊച്ചി: എറണാകുളം കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കോമേഴ്‌സ് അംഗങ്ങൾക്കായി ഡിജിറ്റൽ സൗകര്യങ്ങളും വ്യാപാരികളുടെ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും കേരള സ്റ്റാർട്ടപ്പ്മിഷൻ അംഗമായ ഫിൻടെക് സ്ഥാപനമായ ഇ വയർ സോഫ്‌ടെക്കുമായി ധാരണാപത്രം ഒപ്പിട്ടു. സംഘടനയിലെ അംഗങ്ങൾക്ക് റുപേ പ്ലാറ്റിനം കാർഡ് ഉൾപ്പെടെ വിപുലമായ ഡിജിറ്റൽസൗകര്യങ്ങൾ ലഭ്യമാകും. ജില്ലയിലെ കച്ചവട സ്ഥാപനങ്ങൾവഴി ഓൺലൈൻ വാങ്ങലുകൾ, ഡോർ ടു ഡോർ ഡെലിവറി, അഫിനിറ്റി സംവിധാനം ഉപയോഗപെടുത്തുന്ന ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ, കുറഞ്ഞ ചെലവിലുള്ള ഡിജിറ്റൽ ഇടപാടുകൾ, കച്ചവട സ്ഥാപനങ്ങൾ വഴി ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസുകൾ തുടങ്ങിയവയും കരാറിന്റെ ഭാഗമായി വ്യാപാരികൾക്ക് ലഭ്യമാക്കും.ചടങ്ങിൽ കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ, ട്രഷറർ വി.ഇ. അൻവർ, ഇവയർ സോഫ്റ്റ് സി.ഇ.ഒ യൂനുസ് തുടങ്ങിയർ പങ്കെടുത്തു.