കൊച്ചി: ഭാരതീയ ജനതാ പാർട്ടി മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 500 കാൾ സെന്ററുകൾ തുടങ്ങും. വോട്ടർമാരോട് കേന്ദപദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനും ബി.ജെ.പി. സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നതിനുമായാണ് കാൾ സെന്റർ തുടങ്ങുന്നത്. ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ നിർവഹിക്കും. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജാ എസ്.മേനോൻ , ജില്ലാ ജനറൽ സെക്രട്ടറി ലേഖാ നായ്ക്ക് എന്നിവർ പ്രസംഗിക്കും.