nadirsha

കളമശേരി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. ഏലൂർ വടക്കും ഭാഗം ഡിപ്പോക്ക് സമീപം സൈന മൻസിൽ (വേവുകാട്) നാദിർഷയാണ് (66) മരിച്ചത്. സെപ്തംബർ 30ന് എറണാകുളം ജി.സി.ഡി.എയ്ക്ക് സമീപം രാത്രി 7.30 ഓടെയാണ് അപകടം. ജോലി ചെയ്യുന്ന കടയിൽ നിന്ന് റോഡിലേക്ക് ഇറങ്ങി നടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ബൈയ്ക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ നാദിർഷയെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ഞുമ്മൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളം വാച്ച് ഹൗസിലെ ജീവനക്കാരനായിരുന്നു. കബറടക്കം ഇന്ന് ഏലൂർ മഹല്ല് ജമാഅത്ത് കബർസ്ഥാനിൽ നടക്കും. ഭാര്യ: സൈനബ. മക്കൾ: ഷാഹിൽഷ (ഗൾഫ്), ഷിബിൻഷ . മരുമക്കൾ: സഫ്ന, ഐഷ.