വൈപ്പിൻ: കടമക്കുടി പഞ്ചായത്ത് പിഴല 11 വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി അസ്മിത ധനീഷ് നാമനിർദ്ദേശപത്രിക നൽകി.പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പത്രിക നൽകിയത്. ബി.ജെ.പി. വൈപ്പിൻ മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ.സുരേന്ദ്രൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഡമ്മീഷ്. കെ. ഡി, കർഷകമോർച്ച ജില്ല വൈസ് പ്രസിഡന്റ് കെ.ആർ.ജയപ്രസാദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.