ആലുവ: തായിക്കാട്ടുകര ലവൽക്രോസ് ഭാഗത്ത് ചുമട്ടുതൊഴിലാളികൾക്കായി നിർമ്മിച്ച വിശ്രമകേന്ദ്രം ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. കെ.സി. രഞ്ജിത് അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, പി.എം. സഹീർ, പി.ആർ. അശോക് കുമാർ, കലേശൻ എന്നിവർ പങ്കെടുത്തു. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ സഹകരണത്തോടെയാണ് വിശ്രമകേന്ദ്രം നിർമ്മിച്ചത്.