മൂവാറ്റുപുഴ: വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് ലൈബ്രറി പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു.

തുടർന്ന് മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മൂവാറ്റുപുഴ പ്രസിഡന്റ് ക്ലബ്ബ് സെക്രട്ടറിയും പ്രമുഖ മാദ്ധ്യ പ്രവർത്തകനുമായ പി.എസ് രാജേഷ് വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.എം രാജപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ. രവീന്ദ്രൻ , ലൈബ്രറി സെക്രട്ടറി ആർ. രാജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും സാഹിത്യകാരിയുമായ സിന്ധു ഉല്ലാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ.. കുട്ടപ്പൻ നിർമ്മല ആനന്ദ് എന്നിവർ സംസാരിച്ചു. പുതിയ ഭരണ സമതി ഭാരവാഹികളായി കെ ആർ വിജയകുമാർ (പ്രസിഡന്റ് ),ആർ.രവീന്ദ്രൻ (വൈസ്.പ്രസിഡന്റ്) ,ആർ. രാജീവ് (സെക്രട്ടറി), നിർമ്മല ആനന്ദ് ( ജോ. സെക്രട്ടറി), എം എം രാജപ്പൻ പിള്ള, കെ.എസ് രവീന്ദ്രനാഥ്‌, പ്രേംകുമാർ ജി, ബാബു , എം എ രാജു, അബ്ദുൾ ലത്തീഫ്, എ.ആർ. തങ്കച്ചൻ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. മികച്ച വായനക്കാരനായിലൈബ്രറി തെരഞ്ഞെടുത്ത അജി ജോസഫിനുള്ള പുരസ്കാരം ക്ലബ്ബ് സെക്രട്ടറി പി.എസ്.രാജേഷ് സമ്മാനിച്ചു.