മൂവാറ്റുപുഴ: ഊരമന ഗവ: ഹയർ സെക്കൻഡറി സ്കൂൾ, വൈ.എം.എ ലൈബ്രറി, അക്കാഡമിക്‌ ക്യൂവും സംയുക്തമായി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഓറിയന്റഷൻ പരിപാടി നടത്തി. സിവിൽ സർവിസ് പരീക്ഷാ റാങ്ക് ജേതാവ് രാഹുൽ രാജീവ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ഇ.എൻ സിന്ധുമോൾ, പ്രശാന്ത് , ജോയൽ തോമസ് എന്നിവർ സംസാരിച്ചു.