sree
ശ്രീധരീയം ഗ്രൂപ്പ് ബംഗളൂരു ജീവനഹള്ളി കോക്‌സ് ടൗണിൽ ആരംഭിച്ച ആശുപത്രി കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണും ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആയുർവേദ നേത്രചികിത്സാരംഗത്ത് 1931ൽ പ്രവർത്തനമാരംഭിച്ച് 1999ൽ ആധുനിക രോഗനിർണയ സംവിധാനങ്ങൾ നടപ്പാക്കിയ ശ്രീധരീയം ഗ്രൂപ്പ് ബംഗളൂരുവിൽ ആശുപത്രി തുറന്നു. ജീവനഹള്ളി കോക്‌സ് ടൗണിൽ കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണും ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മുൻ കർണാടകമന്ത്രി കെ.ജെ. ജോർജ് എം.എൽ.എ മുഖ്യാതിഥിയായി.

ചടങ്ങിൽ ബാംഗ്ലൂർ നോർത്ത് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ജയ്‌ജോ ജോസഫ്, ശ്രീധരീയം വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, മാനേജിംഗ് ഡയറക്ടർ എൻ. പരമേശ്വരൻ നമ്പൂതിരി, ഡയറക്ടർമാരായ എൻ. രാജൻ, ശ്രീജിത് എൻ. നമ്പൂതിരി, ജയശ്രീ നമ്പൂതിരി, സി.ഇ.ഒ കെ.എസ്. ബിജുപ്രസാദ്, സി.എം.ഒ ഡോ. എൻ.പി. ശ്രീകാന്ത്, ചീഫ് ഫിസിഷ്യൻ ഡോ. എൻ.പി. നാരായണൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു.