meethiyan-pillai
അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ആലുവ സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച താലൂക്ക് തല വാരാഘോഷവും സെമിനാറും കൂട്ടമശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മീതിയൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ആലുവ താലൂക്ക് തല ഉദ്ഘാടനവും സെമിനാറും കുട്ടമശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ബാങ്ക് പ്രസിഡന്റ് എം. മിതിയൻപിള്ള നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം കെ.കെ.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. 'ഓൺലൈൻ സാധ്യതകളെ പ്രയോജനപ്പെടുത്തിയുള്ള നവീകരണ പരിശീലനവും വിദ്യാഭ്യാസവും' എന്ന സെമിനാറിൽ മുൻ ഐ.ടി അറ്റ് സ്‌കൂൾ ജില്ലാ കോഓർഡിറ്റേർ എം.പി. ജയൻ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ അംഗം പി.എ. ഷാജഹാൻ, സൂരജ്, രഘുനാഥൻ നായർ, സി.ബി. കാദർ കുഞ്ഞ്, ഷിജി ഔസേഫ്, റാബിയ സുലൈമാൻ, ബാങ്ക് സെക്രട്ടറി വി.എ.ആനന്ദവല്ലി എന്നിവർ സംസാരിച്ചു.