കൊച്ചി: നാലാംദിവസം നാമനിർദേശപത്രിക സമർപ്പിച്ചത് സ്ഥാനാർത്ഥികൾ. 1202 നാമനിർദേശപത്രികകളാണ് നാലാംദിനം സമർപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ 875, ബ്ലോക്ക് പഞ്ചായത്തിൽ 67, ജില്ലാ പഞ്ചായത്തിൽ 60 , കൊച്ചി കോർപറേഷനിലേക്ക് 45, മുനിസിപ്പാലിറ്റികളിൽ 155 സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു . ജില്ലയിൽ ഇതുവരെ 2973 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. പത്രികസമർപ്പണം 19ന് അവസാനിക്കും.