കൊച്ചി: രക്താർബുദത്തിന് ചികിത്സയിൽ കഴിയുന്ന അതുൽകുമാർ (16) സുമനസുകളുടെ സഹായം തേടുന്നു. അയ്യപ്പൻകാവ് സ്കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയായ അതുൽ കഴിഞ്ഞ 25 മുതൽ കടവന്ത്ര ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുകയാണ്. മൂന്നു വർഷം മുമ്പാണ് രോഗം പടിപെട്ടത്. നാട്ടുകാരുടെയും സന്നദ്ധ സംഘടകളുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സ തുടർന്നത്. രോഗം മറ്റ് ശരീര ഭാഗങ്ങളിലേക്ക് പടർന്നതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. ഇതിന് 20 ലക്ഷം രൂപ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഡോ.വി.പി. ഗംഗാധരനാണ് കുട്ടിയെ ചികിത്സിക്കുന്നത്. അച്ഛൻ അനിൽകുമാർ കൂലിപ്പണിക്കാരനാണ്. വാതരോഗിയായ ഇദ്ദേഹത്തിന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. അമ്മ ഗീത അയൽവീടുകളിൽ പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. മകന് പൂർണപരിചരണം ആവശ്യമായതിനാൽ ഇവരും ജോലിക്ക് പോകുന്നില്ല. ഇളയ മകൻ അഭിനവ് ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്. വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ ലൂർദ്ദിന് സമീപമുള്ള കുടുംബവീട്ടിലേക്ക് ഇവർ താമസം മാറ്റി.ഫോൺ: 9847254424.അക്കൗണ്ട് വിവരങ്ങൾ:സൗത്ത് ഇന്ത്യൻ ബാങ്ക്,എറണാകുളം നോർത്ത് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ.0485053000017899 IFSC: SIBL0000485