venjaramoodu-murder

കൊച്ചി : വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്ന ഹക് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നജീം, പ്രീജ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിൾബെഞ്ച് തള്ളിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികൾ പുറത്തിറങ്ങി നടക്കുന്നത് സമാധാനാന്തരീക്ഷം തകർക്കുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.