sswapna

കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്നയെയും പി.എസ്. സരിത്തിനെയും ജയിലിൽ ചോദ്യംചെയ്യാൻ കോടതി കസ്റ്റംസിന് അനുമതി നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സഹായത്തോടെയാണ് പ്രതികൾ സ്വർണക്കടത്തു നടത്തിയതെന്ന് ഇ.ഡി കണ്ടെത്തിയ സാഹചര്യത്തിൽ കസ്റ്റംസ് അന്വേഷണസംഘം ശിവശങ്കറിനെ ജയിലിൽ ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്വപ്നയെയും സരിത്തിനെയും ജയിലിൽ ചോദ്യംചെയ്യുന്നത്. ഇതിനായി കസ്റ്റംസ് നൽകിയ ഹർജിയിൽ സാമ്പത്തിക കുറ്റവിചാരണച്ചുമതലയുള്ള എറണാകുളത്തെ അഡി. സി.ജെ.എം കോടതിയാണ് അനുമതി നൽകിയത്. ഒന്നുമുതൽ ആറുവരെ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടാനും കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്.