കൊച്ചി : ജില്ലാ പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. വാളകത്ത് ഷാന്റി എബ്രഹാം, നെടുമ്പാശേരിയിൽ എം.ജെ.ജോയ്, മൂത്തകുന്നത്ത് ടി.കെ. ബിനോയ് എന്നിവർ മത്സരിക്കും. 24 ഡിവിഷനുകളിലെ സ്ഥാനാർത്ഥി നിർണയം നേരത്തെ പൂർത്തിയായിരുന്നു. ഇതോടെ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രസിഡന്റാകുമെന്ന് കരുതിയ നിലവിലെ വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബിന് സീറ്റില്ലാതായി.