sivasankar

കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്നു വിജിലൻസ് ചോദ്യംചെയ്യും. ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിൽ ചോദ്യംചെയ്യാൻ വിജിലൻസ് അന്വേഷണസംഘം നൽകിയ അപേക്ഷ ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചു. ഇന്നു രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ചോദ്യംചെയ്യാൻ അനുവദിച്ചിട്ടുള്ളത്. ഒാരോ രണ്ടുമണിക്കൂർ ചോദ്യംചെയ്യുമ്പോഴും അരമണിക്കൂർ വിശ്രമം അനുവദിക്കണമെന്നും ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യംചെയ്യണമെന്നും കോടതിയുടെ നിർദേശമുണ്ട്.