mudavoor

മൂവാറ്റുപുഴ : സഭാതർക്കം നിലനിൽക്കുന്ന മുടവൂർ സെന്റ് ജോർജ് യാക്കോബായ പള്ളി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറി. കോടതിവിധി വന്നതിനെ തുടർന്ന് യാക്കോബായ സഭാംഗങ്ങൾ ഗേറ്റ് പൂട്ടി പള്ളിപ്പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 11.30ഓടെ തഹസിൽദാർ കെ.എസ്. സതീശന്റെ നേതൃത്വത്തിൽ പൊലീസ് പള്ളിയുടെ പ്രധാന ഗേറ്റ് പൊളിച്ച് അകത്തു കയറുകയായിരുന്നു. തുടർന്ന് പള്ളിക്കുള്ളിൽ പ്രവേശിച്ച നാൽപ്പതോളം ഓർത്തഡോക്‌സ് വിശ്വാസികൾ പള്ളി വികാരി ഗീവർഗീസ് കാപ്പിലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. ഈ സമയം യാക്കോബായ വിശ്വാസികൾ പള്ളിക്കു പുറത്ത് പ്രതിഷേധമുയർത്തിയെങ്കിലും പിന്നീട് പിരിഞ്ഞുപോയി.