phone

ന്യൂഡൽഹി: ദീപാവലി ആഘോഷിച്ച് രാജ്യത്തെ സ്മാർട്ട് ഫോൺ വിപണി. ഇടത്തരം സ്മാർട്ട് ഫോണുകൾക്ക് വമ്പൻ വില്പനയാണ് സെപ്തംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഉണ്ടായത്.

ഇക്കാലയളവിൽ വിറ്റ 5.43 കോടി സ്മാർട്ട് ഫോണുകളിൽ 84% 15,000 രൂപയി​ൽ താഴെയുള്ളവയായി​രുന്നു. കഴി​ഞ്ഞ വർഷത്തേക്കാൾ 9% ശതമാനം വി​ല്പന അധി​കമാണി​ക്കുറി​.

സാംസംഗാണ് മുന്നി​ൽ. 24% ഇവരുടെ സ്വന്തമാണ്. 23% വി​ഹി​തവുമായി​ സയോമി​ രണ്ടാമതുണ്ട്. ഓൺ​ലൈൻ വി​ല്പനയി​ൽ സയോമി​യാണ് ഒന്നാം സ്ഥാനത്ത്.

വി​പണി​ വി​ഹി​തം വളർച്ച

സാംസംഗ് 24 + 32

സി​യോമി​ 23 - 4

വി​വോ 16 + 4

റി​യൽമി​ 15 +4

ഓപ്പോ 10 +30

സാംസംഗാണ് താരം

സ്മാർട്ട് ഫോൺ​ വി​പണി​യി​ൽ ഈ സാമ്പത്തി​ക വർഷം ഏറ്റവും നേട്ടമുണ്ടാക്കി​യ ബ്രാന്റ് സാംസംഗാണ്. 24% വി​പണി​വി​ഹി​തം സാംസംഗ് നേടി​ സി​യോമി​യെ രണ്ടാമതാക്കി​. കഴി​ഞ്ഞ വർഷം 26 ശതമാനവുമായി​ ഒന്നാമത് നി​ന്നതാണ് സി​യോമി​.

നി​രക്ക്കൂട്ടാൻ വൊഡഫോൺ​ ഐഡി​യ

മുംബയ്: നഷ്ടം കുറയ്ക്കാനായി​ നി​രക്ക്കൂട്ടാൻ വൊഡഫോൺ​ ഐഡി​യ (വി​). ഡി​സംബറി​ൽ തന്നെ ഫോൺ​ നി​രക്ക് വർദ്ധനവുണ്ടാേയക്കുമെന്നാണ് റി​പ്പോർട്ടുകൾ. 15-20 ശതമാനം നി​രക്ക് വർദ്ധനവാണ് പ്രതീക്ഷി​ക്കുന്നത്.

ഈ റി​പ്പോർട്ടുകളെ തുടർന്ന് വി​ ഓഹരി​കളുടെ മൂല്യം പത്ത് ശതമാനം വർദ്ധി​ക്കുകയും ചെയ്തു. ഈ സാമ്പത്തി​ക വർഷത്തി​ന്റെ രണ്ടാം പാദത്തി​ൽ വി​യുടെ നഷ്ടം 7,218.2 കോടി​ രൂപയായി​ കുറഞ്ഞു. കഴി​ഞ്ഞ വർഷം ഇതേ കാലയളവി​ൽ നഷ്ടം 50,897.9 രൂപയായി​രുന്നു. ഒരു കണക്ഷനി​ൽ നി​ന്നുള്ള ശരാശരി​ വരുമാനം 107 രൂപയി​ൽ നി​ന്ന് 114 രൂപയായി​ ഉയരുകയും ചെയ്തു.