thanthonni

കൊച്ചി: വൃശ്ചിക വേലിയേറ്റത്തിൽ വെള്ളം കയറിയ താന്തോന്നിത്തുരുത്ത് നിവാസികൾക്ക് സഹായവുമായി എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ. വെള്ളം കയറി വ്യത്തിഹീനമായ വീടും പരിസരവും ശുചീകരിക്കാൻ ബക്കറ്റും ചൂലും ഉൾപ്പെടെയുള്ളവ 63 കുടുംബങ്ങൾക്കും വിതരണം ചെയ്തു.

ജിഡ ഓഫീസിൽ നടത്തിയ ചടങ്ങിൽ കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ് കൈമാറി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷനായിരുന്നു. അഡ്വ. ജയകൃഷ്ണൻ, ലാൽ കുരിശിങ്കൽ, അനന്തു ഷാജി, ആഷ്ബിൻ, മാർട്ടിൻ എന്നിവർ പങ്കെടുത്തു.