കൊച്ചി: കോർപ്പറേഷൻ ഓഫീസിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ സംവിധാനമേർപ്പെടുത്തിയതായി താത്ക്കാലിക ഭരണ സമിതി തലവനും ജില്ലാ കളക്ടറുമായ എസ്. സുഹാസ് അറിയിച്ചു.
ഒരുവർഷമായി തകരാറിലായിരുന്ന ജനറേറ്റർ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും. അതുവരെ താത്ക്കാലിക സംവിധാനവുമൊരുക്കും. കോർപ്പറേഷൻ ഇടപ്പള്ളി സോണൽ ഓഫീസിലെ ജനറേറ്ററും ഉപയോഗക്ഷമമാക്കുമെന്ന് കളക്ടർ അറിയിച്ചു.