മൂവാറ്റുപുഴ: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ സീറ്റ് വിഭജനത്തെതുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറി.മുൻപഞ്ചായത്ത് പ്രസിഡന്റ് അടക്കം പാർട്ടി വിട്ടു. 1995മുതൽ 2015 വരെ കല്ലൂർക്കാട് പഞ്ചായത്തിൽ മെമ്പറായും വിവിധ കാലയളവിൽ പ്രസിഡന്റായും പ്രവർത്തിച്ച് വന്ന ടോമി ജോൺ കരിന്തോളിലാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടാം വാർഡിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ടോമി ജോൺ കരിന്തോളിൽ പറഞ്ഞു.