fisat
ഫിസാറ്റിലെ പുതിയ അദ്ധ്യായന വർഷാരംഭച്ചടങ്ങിൽ റാങ്ക് ജേതാക്കളായ ആരതിയും ലക്ഷ്മിയും ചേർന്ന് ഭദ്രദീപം തെളിയിക്കുന്നു

അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജിലെ ഈ വർഷത്തെ പഠന പ്രവർത്തനങ്ങക്ക് തുടക്കമായി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച യോഗത്തിൽ ഈ വർഷം പുതുതായി അഡ്മിഷൻ നടന്ന ബി ടെക് ബിരുദ വിദ്യാർത്ഥികളുടെ അദ്ധ്യായന വർഷത്തിനാണ് തുടക്കമായത്. ഫിസാറ്റ് ചെയർമാൻ അനിത.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ചു ഈ വർഷം റാങ്ക് നേടിയ ജേതാക്കളായ ആതിര.എസ്,ലക്ഷ്മിവിജയൻ ,സാന്‌ജൊ എന്നിവർക്ക് സ്വർണ മെഡൽ നൽകി ചടത്തിൽ അനുമോദിച്ചു. ഇതോടപ്പം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.സി.എ, എം.ടെക് വിദ്യാർത്ഥികളുടെയും അദ്ധ്യായനത്തിനുംതുടക്കമായി .കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ എല്ലാം ഓൺലൈനായിട്ടാണ് നടക്കുക. ചടങ്ങിൽ ഫെഡറൽ ബാങ്ക് ഓഫീസർസ് അസോസിയേഷൻ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് അനീഷ് കുമാർ ആർ , ട്രഷറർ സച്ചിൻ ജേക്കബ് പോൾ, മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ജോർജ് .സി .ചാക്കോ, പാപ്പച്ചൻ തെക്കേക്കര, അലക്‌സ് .ടി. പൈകട, അജിത് കുമാർ കെ .കെ, അബ്ദുൽ നാസർ എം .പി, മോഹന ചന്ദ്രൻ കെ , പോൾ മുണ്ടാടൻ, ജോജോ കെ .ജെ., രാജനാരായണൻ വി .എം, പ്രിൻസിപ്പൽ ഡോ .ജോർജ് ഐസക്, വൈസ് പ്രിൻസിപ്പൽ ഡോ .സി .ഷീല, ഡീൻ ഡോ .സണ്ണി കുര്യാക്കോസ്, കോ ഓർഡിനേറ്റർ ഡോ .മിനി .പി .ആർ തുടങ്ങിവർ പങ്കെടുത്തു.