ldf
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുളവൂർ ഡിവിഷനിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഒ.കെ.മുഹമ്മദ് വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 13ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ എട്ട് സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ ജനാധിപത്യ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്. തൃക്കളത്തൂർ ഓന്നാം ഡിവിഷനിൽ അശ്വതി ശ്രീജിത്ത്(സി.പി.എം) 2പായിപ്ര ഡിവിഷനിൽ റിയാസ് ഖാൻ(സി.പി.എം) 3മുളവൂർ ഡിവിഷനിൽ ഒ.കെ.മുഹമ്മദ്(സി.പി.എം)4അഞ്ചൽപെട്ടി ഡിവിഷനിൽ വിദ്യാ രജ്ഞിത്ത്(സി.പി.എം) 5ആയവന ഡിവിഷനിൽ ശിവാഗോ തോമസ്(സി.പി.ഐ) 6കല്ലൂർക്കാട് ഡിവിഷനിൽ ടോണി വിൻസന്റ്(സി.പി.എം) 7മഞ്ഞള്ളൂർ ഡിവിഷനിൽ സുമി സുഭാഷ്(സി.പി.ഐ) 8ആവോലി ഡിവിഷനിൽ പി.ടി.മനോജ്(സി.പി.എം) 9അടൂപറമ്പ് ഡിവിഷനിൽ സിബിൾ ബാബു(സി.പി.ഐ) 10ആരക്കുഴ ഡിവിഷനിൽ ബെസ്റ്റിൻ ചേറ്റൂർ(ജനാധിപത്യ കേരള കോൺഗ്രസ്) 11 മാറാടി ഡിവിഷനിൽ ബിനി ഷൈമോൻ(സി.പി.എം) 12മേക്കടമ്പ് ഡിവിഷൻ ബീന ഏലിയാസ്(സി.പി.ഐ)13 വാളകം ഡിവിഷൻ ഷീന ബോസ്(സി.പി.എം) എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിന് എൽദോ എബ്രഹാം എം.എൽ.എ, നേതാക്കളായ എൻ.അരുൺ, ടി.എം.ഹാരിസ്, കെ.പി.രാമചന്ദ്രൻ, ഒ.കെ.മോഹനൻ, ബാബു ഐസക്ക്, വി.എസ്.മുരളി എന്നിവർ നേതൃത്വം നൽകി.