മൂവാറ്റുപുഴ: മൂവാറ്റുപുഴ 110കെ.വി.സബ്‌സ്റ്റേഷനിൽ മോക് ഡ്രില്ലിന്റെ ഭാഗമായി ലൈൻ ഒഫ് ചെയ്യുന്നതിനാൽ നാളെ (വെള്ളി) രാവിലെ 9.30മുതൽ 11.30 വരെ മൂവാറ്റുപുഴ 110കെ.വി സബ്‌സ്റ്റേഷൻ, കല്ലൂർക്കാട് 33കെ.വി സബ്‌സ്റ്റേഷൻ, മഴുവന്നൂർ 33കെ.വി സബ്‌സ്റ്റേഷൻ, എന്നിവിടങ്ങളിൽ നിന്നുള്ള 11കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗീകമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.