homoeopathy-kerala-
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപ്പത്‌സ്കേരളയുടെ നേതൃത്വത്തിൽ പറവൂരിൽ നടന്ന ധർണ മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കൊവിഡ് ചികിത്സയിൽ ഇതര വൈദ്യശാസ്ത്ര ശാഖകളോട് സർക്കാർ പുലർത്തുന്ന അവഗണനയ്ക്കെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപ്പത്‌സ് കേരളയുടെ നേതൃത്വത്തിൽ എന്റെ ചികിത്സാ എന്റെ അവകാശം എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചു. പറവൂർ മിനിസിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഡോ. കെ.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.എച്ച്. ഫൈസൽ, ഡോ. കെ.എസ്.പ്രസാദ്, ഡോ. ജയിൻ മേരി എന്നിവർ സംസാരിച്ചു.