കൊച്ചി : സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സഞ്ജയൻ പുരസ്‌കാരത്തിന് കവി എൻ.കെ. ദേശം അർഹനായി. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം 22ന് വൈകിട്ട് നാലിന് ആലുവയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് മാടമ്പ് കുഞ്ഞിക്കുട്ടൻ സമ്മാനിക്കുമെന്ന് തപസ്യ കലാസാഹിത്യവേദി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, പി.കെ. രാമചന്ദ്രൻ, സി.സി. സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.