പറവൂർ: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി പുഴയിൽ വീണു മരിച്ചു. വെടിമറ കാഞ്ഞിരപ്പറമ്പിൽ പരേതനായ മുഹമ്മദ് കാസിമിന്റെ മകൻ മീരാൻസ ചിന്നമോനാണ് (58) ചേന്ദമംഗലം പാലത്തിനു സമീപം പുഴയിൽ വീണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ അഞ്ചോടെ പതിവുപോലെ വഞ്ചിയിൽ പോയതാണ്. ഭാര്യ: താഹിറ. മക്കൾ: ഷെറീന, ഷെമീന, ഷെഫീക്, ഷെമിത.